
Death Sentence for Grandma’s Killer in Kuwait: മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് വധശിക്ഷ
Death Sentence for Grandma’s Killer in Kuwait കുവൈത്ത് സിറ്റി: റുമൈതിയയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ചു. ക്രിമിനൽ കോടതി ഞായറാഴ്ചയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ സെഷനിൽ പബ്ലിക് പ്രോസിക്യൂഷൻ, പ്രതിയ്ക്ക് പരമാവധി ശിക്ഷ, അതായത് മരണം വിധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 85 വയസുള്ള മുത്തശ്ശിയെ ദയയില്ലാതെ പ്രതി കൊലപ്പെടുത്തിയതിനാൽ അത് ഹീനമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഹവല്ലി ഗവർണറേറ്റിലെ ഒരു വീട്ടിൽ കുറ്റകൃത്യം നടന്നെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാളെ പൊതു സുരക്ഷാ വിഭാഗത്തിൻ്റെ പിന്തുണയോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റാണ് അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചയുടൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.
Comments (0)