
Malayali Smoking Inside Flight: ലൈറ്റര്‍ ഒളിപ്പിച്ച് ശുചിമുറിയില്‍ കയറി, പിന്നാലെ പുക ഉയര്‍ന്നു, സുരക്ഷാഅലാം മുഴങ്ങി; വിമാനയാത്രയ്ക്കിടെ മലയാളി പിടിയില്‍
Malayali Smoking Inside Flight തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരന്‍ പിടിയില്‍. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കുവന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ പിടിയിലായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. ഒളിപ്പിച്ച് കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. പിന്നാലെ, ശുചിമുറിക്കുള്ളിൽ പുക ഉയർന്നു. വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് യാത്രക്കാരനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. എയർഇന്ത്യ എക്സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.
Comments (0)