
Maragatty Chicken Stock Warning: ഈജിപ്തിൽ നിർമിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് കുവൈത്തില്‍ മുന്നറിയിപ്പ്
Maragatty Chicken Stock Warning കുവൈത്ത് സിറ്റി: ഈജിപ്തില്‍ നിര്‍മിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് കുവൈത്തില്‍ മുന്നറിയിപ്പ്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) ആണ് മുന്നറിയിപ്പ് നൽകിയത്. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാരഗറ്റി ചിക്കൻ സ്റ്റോക്ക് നിലവില്‍ കുവൈത്ത് വിപണിയിലില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em എന്നാൽ, അതിന്‍റെ ഉപയോഗം ഒഴിവാക്കാനും കണ്ടെത്തിയാൽ ഉടൻ തന്നെ അത് നശിപ്പിക്കാനും ഉപഭോക്താക്കളോട് അഭ്യർഥിച്ചു. 480 ഗ്രാം പാക്കേജിൽ വരുന്ന, 2025 നവംബർ 1 വരെ എക്സ്പയറി ഡേറ്റുള്ള ഉത്പന്നത്തിലാണ് നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
Comments (0)