
Hybrid Ganja Arrest: വിമാനത്താവളത്തില്‍നിന്ന് വന്‍ വിലയുടെ കടുപ്പമേറിയ കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍
Hybrid Ganja Arrest കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ കഞ്ചാവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. 44 ലക്ഷം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സഫയുടെ കൈവശത്തുനിന്ന് 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽനിന്ന് 750 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി.
Comments (0)