Posted By ashly Posted On

Exchanging Kuwaiti Currency: കുവൈത്തി കറന്‍സിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള സമയപരിധി ഉടന്‍ അവസാനിക്കും

Exchanging Kuwaiti Currency കുവൈത്ത് സിറ്റി: കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഉടന്‍ അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 18 ന് അവസാനിക്കുന്ന സമയപരിധിയ്ക്കുള്ളില്‍ സെൻട്രൽ ബാങ്ക് കെട്ടിടത്തിലെ ബാങ്കിങ് ഹാളിൽ നേരിട്ടെത്തിയാണ് നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടത്. ഇതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കുകയും ബന്ധപ്പെട്ട ഫോം പൂരിപ്പിച്ച് നൽകുകയും വേണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/DWYuVYzKCPv55M5K73vnDP
റമദാൻ മാസത്തിൽ ബാങ്കിങ് ഹാളിൻ്റെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും റമദാന് ശേഷം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ആയിരിക്കും. ഏപ്രിൽ 19 നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട നോട്ടുകൾ കൈവശമുള്ളവർ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് അവ കൈമാറി പകരം നോട്ടുകൾ സ്വീകരിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *