
പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ മറന്നുപോയി; കുവൈത്തില്‍ ജയിൽ ഡയറക്ടർക്ക് വന്‍തുക പിഴ
കുവൈത്ത് സിറ്റി: പ്രതികളെ ജയിലില്‍നിന്ന് കോടതിയിലേക്ക് ഹാജരാക്കാത്തതിനാല്‍ ജയില്‍ ഡയറക്ടര്‍ക്ക് വന്‍തുക പിഴയിട്ടു. കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ ഓരോ പ്രതിയ്ക്കുമായി ജയില്‍ ഡയറക്ടറില്‍നിന്ന് പിഴ ഈടാക്കും. അബ്ദുൾ വഹാബ് അൽ – മൈലി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP പ്രതികളുടെ എണ്ണം അനുസരിച്ച് 2,800 ദിനാർ ആണ് പിഴ വിധിച്ചത്. ഒരു കൊലപാതക കേസിൽ പബ്ലിക് പ്രോസിക്യൂഷന്‍റെ വാദം കേൾക്കാൻ കോടതി തയ്യാറെടുക്കുമ്പോൾ, പ്രതിയെ ജയിൽ സെല്ലിൽനിന്ന് കൊണ്ടുവന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളെ ഹാജരാക്കുന്നതിൽ ആവർത്തിച്ചുള്ള പരാജയം വിചാരണ നടപടിക്രമങ്ങളെ തടസപ്പെടുത്തി. വിചാരണ സെഷനുകളുടെ പുരോഗതി തടസപ്പെട്ടതിനാലാണ് ജയില്‍ ഡയറക്ടര്‍ക്ക് പിഴയിടാന്‍ വിധിച്ചത്.
Comments (0)