
Kuwait Weather: കുവൈത്തില്‍ ശനിയാഴ്ച വരെ കാലാവസ്ഥയില്‍ മാറ്റം; അറിയേണ്ടതെല്ലാം
Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച വരെ കാലാവസ്ഥയില്‍ മാറ്റം. ഒറ്റപ്പെട്ട മഴ വെള്ളിയാഴ്ചവരെ തുടരും, ശനിയാഴ്ചയോടുകൂടി കാലാവസ്ഥ മെച്ചപ്പെടും. തെക്കുകിഴക്ക് മുതൽ കിഴക്ക് വരെ മണിക്കൂറിൽ 12 മുതൽ 45 കി.മീ വേഗതയിൽ കാറ്റ് വീശും. ഇടയ്ക്കിടെ മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP രാത്രിയിൽ, തണുത്ത കാലാവസ്ഥ തുടരുമെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും ഉണ്ടാകും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments (0)