
Digital Transactions Fees Kuwait: ‘ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് രണ്ട് ദിര്‍ഹം വരെ ഫീസ്’ സത്യാവസ്ഥയെന്ത്? കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പറയുന്നത്…
Digital Transactions Fees Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് രണ്ട് ദിര്‍ഹം വരെ ഫീസ് ഈടാക്കുന്നെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞദിവസം ബാങ്കുകള്‍ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കുവൈത്ത് ന്യൂസ് ഏജൻസിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്ക് ഒന്നുമുതല്‍ രണ്ടു ദിനാര്‍ വരെ ഫീസ് ഈടാക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
Comments (0)