Posted By ashly Posted On

Doctor Salary Fraud Kuwait: 15 വര്‍ഷമായി വിദേശത്ത് ജോലി; കുവൈത്തിലെ മുഴുവന്‍ ശമ്പളവും കൈപ്പറ്റിയ ഡോക്ടര്‍ക്ക് എട്ടിന്‍റെ പണി

Doctor Salary Fraud Kuwait കുവൈത്ത് സിറ്റി: 15 വര്‍ഷത്തോളമായി വിദേശത്ത് ജോലി ചെയ്ത ഡോക്ടര്‍ കുവൈത്തിലെ മുഴുവന്‍ ശമ്പളം കൈപ്പറ്റി. കുവൈത്തി മാനസികാരോഗ്യ ഡോക്ടർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 10 ലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചു. 15 വർഷത്തിലേറെയായി വിദേശത്തായിരുന്നിട്ടും മുഴുവൻ ശമ്പളവും ഡോക്ടർ കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടർ 15 വർഷമായി രാജ്യത്തിന് പുറത്തായതിനാൽ ജോലിക്ക് ഹാജരായിരുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP എന്നാല്‍, മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുകളിച്ച് മുഴുവൻ ശമ്പളവും കൈപ്പറ്റിയിരുന്നു. പബ്ലിക് പ്രോസിക്യൂഷനിലും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റിലും റിപ്പോർട്ട് ലഭിച്ചു. ഡോക്ടറുടെ കുവൈത്തിലേക്കുള്ള വരവും പോക്കും അന്വേഷിച്ചപ്പോൾ അദ്ദേഹം 15 വർഷമായി മറ്റൊരു രാജ്യത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. അദ്ദേഹത്തിനെതിരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *