
Domestic Workers Lack in Kuwait: പ്രതിസന്ധി; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കിട്ടാനില്ല
Domestic Workers Lack in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളെ കിട്ടാനില്ല. ഗുരുതരമായി പ്രതിസന്ധി നേരിട്ട് കുവൈത്ത്. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ (PACI) പുതിയ ഡാറ്റ കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ 30,377 ഗാർഹിക തൊഴിലാളികളുടെ കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ മൊത്തം എണ്ണം ഏകദേശം 780,930 ആയി. 2023 മധ്യത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 811,307 ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ചില ഏഷ്യൻ രാജ്യങ്ങൾ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാൻ വിമുഖത കാണിക്കുന്നുണ്ട്. തൊഴിലാളികൾ എത്തുന്നതിന് മുന്‍പ് ഫീസ് ചുമത്തുന്നതിനാലാണിത്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ പ്രശ്നവും ഈ സാഹചര്യത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, സമീപ വർഷങ്ങളിൽ കുട്ടികൾക്കും ഭാര്യമാർക്കുമെതിരെ ഗാർഹിക തൊഴിലാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Comments (0)