
നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ ക്യാമറ ഓണാക്കി വെച്ചു; മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍
കോട്ടയം: നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ ക്യാമറ ഓണാക്കി വെച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസണ്‍ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണാക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസണ്‍ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായെത്തിയത്.
Comments (0)