
സമൂഹമാധ്യമങ്ങളിലൂടെ ഭരണകൂടതീരുമാനങ്ങളെ അപമാനിച്ചു; കുവൈത്തില്‍ സ്ത്രീ അറസ്റ്റില്‍
കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലൂടെ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈത്തില്‍ അറസ്റ്റിൽ. കുവൈത്ത് പൗരത്വനിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം സ്ത്രീയുടെ പൗരത്വം റദ്ദാക്കിയിരുന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നിലവിലെ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് സ്ത്രീയെ അറസ്റ്റുചെയ്യുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP സ്ത്രീയുടെ നിയമലംഘനങ്ങൾ നിരീക്ഷിച്ച അധികൃതര്‍ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ അവർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ഭരണകൂടത്തിൻ്റെ പരമാധികാര തീരുമാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തതായി കണ്ടെത്തി. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം തടവുശിക്ഷ നല്‍കുകയും നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)