Posted By shehina Posted On

drunken house driver; കുവൈറ്റ്: മദ്യപിച്ച് പൂക്കുറ്റിയായ ഹൗസ് ഡ്രൈവറെ സ്പോൺസർ പിടികൂടി, നടപടികളുമായി…

drunken house driver; മദ്യപിച്ച് പൂക്കുറ്റിയായ ഹൗസ് ഡ്രൈവറെ സ്പോൺസർ പിടികൂടി. 54 വയസ്സുള്ള ഒരു കുവൈറ്റ് പൗരനെയാണ് സ്പോൺസർ പിടികൂടിയത്. തുടർന്ന് സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, ഇയാളെ നാടുകടത്താനും തിരിച്ച് റീ-എൻട്രിക്കുള്ള അവസരവും നിഷേധിച്ചു. ഒരു ദിവസം ഉച്ചക്ക് തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് സെന്ററിൽ എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ മദ്യപിച്ച നിലയിൽ ഡ്രൈവർ മുറിയിൽ നിന്ന് ഇറങ്ങിവരികയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഉടൻ തന്നെ ഒരു പെട്രോളിംഗ് സംഘം സംഭവസ്ഥലത്ത് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP  നാടുകടത്തലിനെ തടയുന്ന നിയമപ്രശ്നങ്ങളൊന്നും ഡ്രൈവർക്ക് ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം, അയാളുടെ നാടുകടത്തലുമായി മുന്നോട്ട് പോകാനും റീ-എൻട്രി നിരോധനം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ തുടരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *