
medical shop negligence; പനിക്കുള്ള മരുന്ന് മാറി നൽകി; എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ…
medical shop negligence;കണ്ണൂരിൽ പനിക്കുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്ന് ഓവർഡോസായി കുഞ്ഞിൻ്റെ കരളിനെ ബാധിച്ചു. ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടമാർ അറിയിച്ചു. ചെറുകുന്നം പൂങ്കാവിലെ സമീറിൻറെ മകൻ മുഹമ്മദാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഈ മാസം എട്ടിനാണ് ഡോക്ടർ പനിക്കുള്ള കാൽപോൾ സിറപ്പ് എഴുതി നൽകിയത്. എന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്ന് കാൽപോൾ ഡ്രോപ്സാണ് നൽകിയതെന്നാണ് പിതാവ് ആരോപിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച കുട്ടിക്ക് പനി ആയതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് വന്നിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഡോക്ടർ താഹിറ കുറിച്ചുനൽകിയത് കാൽപോളോ സിറപ്പ് ആയിരുന്നു. എന്നാൽ ഖദീജ മെഡിക്കൽസിൽ നിന്ന് കൊടുത്തത് കാൽപോളോ തുള്ളിമരുന്ന്.. കുറിപ്പടിയും മരുന്നുബില്ലും ഇത് തെളിയിക്കുന്നു. ഒറ്റ ദിവസം കൊണ്ട് മരുന്ന് തീർന്നു. ഡോക്ടറോട് വന്ന് കാര്യം പറഞ്ഞപ്പോഴാണ് മരുന്ന് മാറിയത് മനസിലായത്. തുടർന്ന് ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ കരളിനെ ബാധിച്ചെന്ന് മനസിലായി. ഫാർമസിയുടെ വീഴ്ചയാണെന്നും ചോദിക്കാൻ ചെന്നപ്പോൾ കേസുകൊടുക്കാൻ ഉടമ പറഞ്ഞെന്നും ആരോപണം. കുടുബത്തിൻറെ പരാതിയിൽ ഖദീജ ഫാർമസിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. അതേസമയം, കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ നടത്തിയ രക്തപരിശോധനയിൽ നേരിയ പുരോഗതിയുണ്ട്. ഇന്ന് വീണ്ടും പരിശോധിക്കും. നില വീണ്ടും വഷളായാൽ കരൾ മാറ്റിവെക്കലല്ലാതെ പോംവഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു.
Comments (0)