Posted By shehina Posted On

Attack Horse; കുവൈറ്റ്; ഉടമയെ രക്ഷിക്കാൻ അഞ്ജാതൻ്റെ കുത്തേറ്റ് വാങ്ങി കുതിര പ്രതിക്കായി അന്വേഷണം

Attack Horse; കുവൈറ്റിൽ കുതിര ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ കുതിരയെ പലതവണ കുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിക്കായി അന്വേഷമം നടത്തിവരികയാണ്. ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ചും തുടർന്ന് കുതിരയെ കുത്തിയതിനെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് സെന്ററിന് റിപ്പോർട്ട് ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് സംഭവസ്ഥലത്ത് എത്തി ആക്രമണത്തിന്റെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പ്രതി കുതിരയുടെ ഉടമയെ കുത്താൻ ശ്രമിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP   എന്നാൽ, കുതിര അതിന്റെ ഉടമയെ സംരക്ഷിക്കാൻ ഇടപെടുകയും മാരകമായ കുത്തുകൾ ധീരമായി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രതിയെ പിടികൂടിയാൽ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നാണ് ഭൂരിഭാ​ഗം പേരും കമൻ്റ് ചെയ്തിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *