Posted By shehina Posted On

health; കുവൈറ്റിൽ 146 മരുന്നുകൾക്ക് വില നിശ്ചയിച്ച് ആരോ​ഗ്യ മന്ത്രാലയം

health; കുവൈറ്റിൽ 146 മരുന്നുകൾക്ക് വില നിശ്ചയിച്ച് ആരോ​ഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ പരിപാലന മേഖലയിലെ 146 മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ തയ്യാറെടുപ്പുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവയുടെ വിലകൾ നിശ്ചയിച്ച് ആരോ​ഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് പ്രൈസിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് എൽ അവാദി വില അം​ഗീകരിച്ചത്. മരുന്നുകളുടെ ഗുണനിലവാരവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നങ്ങൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവയുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും അവയുടെ വില നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP    ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ചികിത്സകളുടെ ചെലവ് നിയന്ത്രിക്കുന്നതിനും രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന രീതിയിൽ മരുന്നുകളുടെ വില നിയന്ത്രിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *