
Abu Dhabi Big Ticket: ‘വാക്കുകളാൽ പ്രകടിപ്പിക്കാൻ പോലും കഴിയാത്തത്ര സന്തോഷം, സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും’; ബിഗ് ടിക്കറ്റില്‍ 35കോടി നേടിയ മലയാളിയുടെ വാക്കുകള്‍
Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപയാണ് (15 ദശലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45) ക്കാണ് ബിഗ് ടിക്കറ്റിന്‍റെ 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത്. മാർച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഓൺലൈനിലൂടെ വാങ്ങിയത്. കഴിഞ്ഞ 33 വർഷമായി ഒമാനിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് രാജേഷ്. ഏറെ കാലമായി ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഒരു സംഘം കൂട്ടുകാരോടൊപ്പമായിരുന്നു എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- ഇപ്രാവശ്യം തങ്ങൾക്കായിരിക്കും സമ്മാനമെന്ന് കരുതിയിരുന്നതേയില്ല. വാക്കുകളാൽ പ്രകടിപ്പിക്കാൻ പോലും കഴിയാത്തത്ര സന്തോഷത്തിലാണ്. കോൾ ലഭിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വെറും അഞ്ച് മിനിറ്റ് മുൻപ് എന്റെ സുഹൃത്ത് എന്നോട് ഫലം പരിശോധിക്കാൻ പറഞ്ഞിരുന്നു. പക്ഷേ വിജയം ഞങ്ങൾക്കായിരിക്കുമെന്ന് ആരും ഒരിക്കലും കരുതിയിരുന്നില്ല. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും. എങ്കിലും ആരും ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല.
Comments (0)