
Kuwait Mosques to Shorten Prayers: വൈദ്യുതി തടസമുണ്ടാകും; ഊർജ്ജം ലാഭിക്കാൻ കുവൈത്ത് പള്ളികൾ പ്രാർഥനകൾ ചുരുക്കുന്നു
Kuwait Mosques to Shorten Prayers കുവൈത്ത് സിറ്റി: ഈര്‍ജ്ജം ലാഭിക്കാന്‍ കുവൈത്തിലെ പള്ളികളില്‍ പ്രാര്‍ഥനകള്‍ ചുരുക്കുന്നു. പള്ളികളിൽ വൈദ്യുതി, ജല സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇസ്ലാമിക കാര്യ മന്ത്രാലയം ഇന്നലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. ഉച്ചയ്ക്കുള്ള പ്രാർഥനകൾക്കുള്ള ഇഖാമ ചുരുക്കാനും അനാവശ്യമായി പ്രാർഥനകൾ ദീർഘിപ്പിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ആറ് ഗവർണറേറ്റുകളിലുടനീളമുള്ള എല്ലാ പള്ളികളിലും വൈദ്യുതി തടസങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച സന്ദേശത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് അരമണിക്കൂറിനുശേഷം തടസങ്ങൾ ആരംഭിച്ച് ഉച്ചയ്ക്ക് ശേഷമുള്ള പ്രാർഥനയ്ക്ക് പതിനഞ്ച് മിനിറ്റ് മുന്‍പ് വരെ തുടരുമെന്ന് 2024 ലെ സർക്കുലർ നമ്പർ 8 ല്‍ അറിയിച്ചു. കുവൈത്ത് മോസ്‌ക് ആപ്പ് പ്രകാരം, ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്ക് ശേഷം അര മണിക്കൂർ മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി തടസമുണ്ടാകും.
Comments (0)