Hello English App ജീവിതത്തിലുടനീളം ഇംഗ്ലീഷ് ഭാഷയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണമെങ്കിലോ പഠനമേഖലയിലോ, ജോലി മേഖലയിലോ മറ്റെല്ലാ മേഖലയിലോ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. ഇംഗ്ലീഷ് പഠിക്കാൻ നിലവിൽ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് ആപ്പുകൾ വഴി ഇംഗ്ലീഷ് പഠിക്കുന്നത്. എന്നാൽ, പണം മുടക്കി പഠിക്കുന്ന കാര്യത്തിൽ പലർക്കും താത്പര്യവുമില്ല. അതിനുള്ള ഉത്തമ പരിഹാരമാണ് Hello English ആപ്പ് ( hello english app ). ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള മികച്ച ഉപാധിയാണ് Hello English ആപ്പ്. സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഉപയോക്താക്കള്‍ ഈ ആപ്പിനെ റേറ്റ് ചെയ്തിട്ടുണ്ട്. അനായാസമായും ആത്മവിശ്വാസത്തോടെയും ഇംഗ്ലീഷ് സംസാരിക്കാൻ ദിവസേനയുള്ള പരിശീലനം ഇതിന് ആവശ്യമാണ്. ഹലോ ഇംഗ്ലീഷ് ആപ്പിലൂടെ ലോകമെമ്പാടുമുള്ള പഠിതാക്കളുമായി സൗജന്യമായി ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
ഹലോ ഇംഗ്ലീഷ് ആപ്പ് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ മാത്രമല്ല, IELTS, TOEFL പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും സാധിക്കും. തത്സമയ സെഷനുകള്‍, വ്യക്തിപരമായ മാര്‍ഗനിര്‍ദേശവും മെന്‍റര്‍ഷിപ്പ് പ്രോഗ്രാമും സഹപഠിതാക്കളുമായി ബന്ധപ്പെടാനും പരിശീലിക്കാനുമുള്ള കോളിങ് ഫീച്ചര്‍, വ്യാകരണത്തിനും പദാവലിക്കുമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍, പദാവലി, ഇഡിയമുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഹലോ ഇംഗ്ലീഷ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും 25 മിനിറ്റില്‍ കൂടുതല്‍ സംസാരിക്കണമെങ്കില്‍ പണമടച്ചുള്ള പ്ലാനുകള്‍ ലഭ്യമാണ്. അതും ഉപയോഗപ്പെടുത്താം.
ഇന്‍ററാക്ടീവ് ലൈവ് സെഷനുകളാണ് ആപ്പിന്‍റെ മറ്റൊരു പ്രത്യേകത. പരിശീലകര്‍ക്കൊപ്പം തത്സമയ ക്ലാസുകള്‍, വണ്‍-ഓണ്‍-വണ്‍ ഗൈഡന്‍സ്, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയും വ്യക്തിഗത പഠനത്തിന് മുൻതൂക്കം നൽകി പരിശീലക ശ്രദ്ധ ഉറപ്പാക്കാൻ ലൈവ് ക്ലാസുകള്‍ക്ക് പരിമിതമായ ബാച്ച് വലിപ്പവും ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ, പുതിയ ആളുകളുമായി ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ ആരാണെന്നോ നിങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ അജ്ഞാതമായി നിലനിര്‍ത്താനും അങ്ങനെ സഹപഠിതാക്കളുമായി യാതൊരു മടിയും കൂടാതെ ഇംഗ്ലീഷില്‍ സ്വതന്ത്രമായി സംസാരിക്കാനും ഹലോ ഇംഗ്ലീഷ് ആപ്പിലൂടെ സാധിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാകാന്‍ നിങ്ങളെ സഹായിക്കുന്ന വാക്കുകള്‍, ഭാഷാപദങ്ങള്‍, ഫ്രേസല്‍ വെർബുകൾ, സ്ലാങുകള്‍ എന്നിവയും പ്രതിദിനം ആപ്പിലൂടെ ലഭ്യമാകും. തത്സമയ റിപ്പോര്‍ട്ടുകളിലൂടെ പുരോഗതി, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ വിശകലനം ചെയ്യാൻ സാധിക്കും. ആപ്പ്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english .
ഓരോരുത്തർക്കും ആവശ്യത്തിനനുസരിച്ച്, റെക്കോർഡ് ചെയ്ത ക്ലാസുകളില്‍ പങ്കെടുക്കാം. തുടക്കക്കാരന്‍, ഇന്‍റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശ്രവണശേഷി വര്‍ധിപ്പിക്കാന്‍ ഇംഗ്ലീഷ് റേഡിയോയും പുതിയ വാക്കുകളുടെ അര്‍ഥവും ഉച്ചാരണവും പരിശോധിക്കാന്‍ വിവര്‍ത്തകനും ആപ്പിൽ ലഭ്യമായിരിക്കും. ഹലോ ഇംഗ്ലീഷ് ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ ലഭ്യമാകൂ. ഇത് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്പ്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english .