Malayali Expat Death Kuwait കുവൈത്ത് സിറ്റി: നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വെച്ച് അസ്വസ്ഥത ഉണ്ടായതിന് പിന്നാലെ മലയാളി യുവാവിന് ദാരുണാന്ത്യം. ഫോര്‍ട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ അനൂപ് ബെന്നി (32) ആണ് മരിച്ചത്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അനൂപിന് വിമാനത്തില്‍ വെച്ച് ശാരീരികാസ്വസ്ഥ്യത അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, വിമാനം അടിയന്തരമായി ബോംബെയില്‍ ഇറക്കുകയായിരുന്നു. ഭാര്യ ആന്‍സി സാമുവേല്‍, 2024 നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. കുവൈത്ത് സെന്‍റ്.. ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ജീവനക്കാരനുമായിരുന്നു. സംസ്‌കാരം പിന്നീട് ഫോര്‍ട്ട് കൊച്ചി സെന്റ്. പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ വെച്ച് നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Home
KUWAIT
Malayali Expat Death Kuwait: വേദനാജനകം; കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു
Related Posts

Chain Snatching case റിട്ടയർ അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണമാല കവർന്നു; മുഖ്യപ്രതിയും കൂട്ടുപ്രതിയായ 17 കാരിയും പോലീസ് പിടിയിൽ
