
Malayali Couple Died Kuwait: മലയാളികളായ നഴ്സ് ദമ്പതികളുടെ മരണം; കുവൈത്ത് പോലീസ് പറയുന്നത്…
Malayali Couple Died Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പറയുന്നത് ഇപ്രകാരം. ഇന്നലെ (മെയ് 1, വ്യാഴാഴ്ച) രാവിലെയാണ് എറണാകുളം സ്വദേശിനി ബിൻസി, ഭർത്താവ് കണ്ണൂർ സ്വദേശി സൂരജ് എന്നിവരെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബിന്‍സിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാവിലെ കെട്ടിടത്തിലെ കാവൽക്കാരൻ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി വാതിൽ മുട്ടിയിരുന്നു. എന്നാൽ, വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാൾ ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും വാതിലിൽ മുട്ടുകയുയും ചെയ്തെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്, പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ തകർത്ത് അകത്ത് പ്രവേശിപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ബിന്‍സിയുടെ മൃതദേഹം കഴുത്തറത്ത നിലയിലാണ് തറയിൽ കിടന്നിരുന്നത്. റൂമിൽ രക്തം തളം കെട്ടിനിൽക്കുകയും ചെയ്തിരുന്നു. പിന്നീട്, റൂമിന്റെ മറ്റൊരു ഭാഗത്താണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ ഫ്ലാറ്റിൽ നിന്ന് ഇരുവരും വഴക്കിടുന്ന ശബ്ദവും ഭാര്യയുടെ നിലവിളിയും കേട്ടിരുന്നതായും അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ റൂമിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും അയൽവാസികൾ പോലീസിനോട് പറഞ്ഞു. മരിച്ച സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്. ഇവരുടെ രണ്ട് മക്കൾ നാട്ടിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ മക്കളായ ഈവ്‌ലിന്‍, എയ്ഡന്‍ എന്നിവരെ നാട്ടിലാക്കി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം തിരികെ കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികള്‍ പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം.
Comments (0)