
ഹാളില്‍ രക്തം തളം കെട്ടിയ നിലയില്‍, ബിന്‍സിയുടെ മൃതദേഹം… കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കുവൈത്ത് സിറ്റി: മലയാളി ദമ്പതികള്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളിൽ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe മെയ് 1 ന് രാവിലെ കെട്ടിടത്തിലെ കാവൽക്കാരൻ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി വാതിൽ മുട്ടിയിരുന്നു. എന്നാൽ, വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാൾ ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും വാതിലിൽ മുട്ടുകയുയും ചെയ്തെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്, പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ തകർത്ത് അകത്ത് പ്രവേശിപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.
Comments (0)