
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് 1 ന് വിദേശകാര്യ മന്ത്രാലയം സമ്മേളനം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത കുവൈത്ത് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. വിദേശകാര്യമന്ത്രി അബ്ദുല്ല അൽ – യഹ്‌യയുടെ മേല്‍നോട്ടത്തിൽ നടന്ന ഈ പരിപാടിയിൽ, തൊഴിൽ പ്രശ്‌നങ്ങളെ പിന്തുണയ്ക്കുന്നതിനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്‍റഎ നിരന്തരമായ ശ്രമങ്ങൾ എടുത്തുകാണിക്കുന്നതിനായി നിരവധി സർക്കാർ മന്ത്രാലയങ്ങളും ദേശീയ സ്ഥാപനങ്ങളും ഒത്തുചേർന്നു. രാജ്യത്തിന്‍റെ വികസനത്തിൽ തൊഴിലാളികളുടെ പങ്കിനെക്കുറിച്ചും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന നിയമപരമായ പരിരക്ഷകളെക്കുറിച്ചുമുള്ള പ്രദർശനം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ-അഹ്മദ് അൽ-സബാഹ് മന്ത്രിയെ പ്രതിനിധീകരിച്ച് സന്ദർശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കുവൈത്ത് 2035 ദർശനത്തിന് കീഴിൽ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ലക്ഷ്യമിടുന്നതായി കുവൈത്തിലെ “ഭവന, തൊഴിലാളി ക്ഷേമം… അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുസ്ഥിര ദേശീയ പരിഹാരങ്ങളും” എന്ന സമ്മേളനത്തിൽ സംസാരിക്കവെ മനുഷ്യാവകാശ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ ജവഹർ ഇബ്രാഹിം അൽ-ദുവൈജ് അൽ-സബാഹ് പറഞ്ഞു. 174ലധികം ദേശീയതകളെ പ്രതിനിധീകരിക്കുന്ന കുവൈത്തിലെ തൊഴിൽ സേനയുടെ 75 ശതമാനവും കരാർ തൊഴിലാളികളാണെന്ന് അവർ അഭിപ്രായപ്പെട്ടു, ഇത് രാജ്യത്തിന്റെ വിപുലമായ വികസന പദ്ധതികളെ പ്രതിഫലിപ്പിക്കുന്നു.
Comments (0)