Posted By ashly Posted On

Take Off CEO Arrest: ഡോക്ടര്‍, ഇന്‍സ്റ്റയിലും താരം, ലൈക്ക് അടിക്കന്നത് സിനിമാ താരങ്ങള്‍ അടക്കം; വിദേശത്ത് ജോലി വാഗ്ഗാനം ചെയ്ത് തട്ടിയത് വന്‍തുക

Take Off CEO Arrest കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ടേക്ക് ഓഫ് കണ്‍സൾട്ടൻസി കമ്പനി മേധാവിയും ഡോക്ടറുമായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്ന് 3 മുതൽ 8 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ 13,000ത്തിലേറെ ഫോളോവേഴ്സുളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകര്‍. യുക്രൈനിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ഡോക്ടര്‍ എന്ന ലേബലിന്‍റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. യുകെ, ഓസ്ട്രേലിയ, ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു കാര്‍ത്തിക തട്ടിപ്പ് നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിയാലിരുന്നു കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കാര്‍ത്തിക വാങ്ങിയത്. ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക കൊച്ചിയിലൊരു റിക്രൂട്ട്മെന്‍റ് സ്ഥാപനം നടത്തിയിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. കോഴിക്കോടു നിന്നാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഏഴ് കേസുകളാണ് കാര്‍ത്തികയ്ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *