
kuwait pravasi കുവൈത്തിലെ റിഫൈനറിയിലെ തീപിടുത്തത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു,കുടുംബം സന്ദർശന വിസയിലെത്തിയത് ദിവസങ്ങൾ മുമ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു . മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ ആണ് മരിച്ചത്. മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തമുണ്ടയത് 50 വയസ്സായിരുന്നു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) യുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്.ഏതാനും ദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്.തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
Comments (0)