
Building Fire Kuwait: കുവൈത്ത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം; ഒരു മരണം
Building Fire Kuwait കുവൈത്ത് സിറ്റി: സാൽമിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഇന്നലെ (മെയ് 5) വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന ബ്ലോക്ക് 12 ലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. സാൽമിയ, അൽ – ബിദ കേന്ദ്രങ്ങളിലെ അഗ്നിശമനസേനാംഗങ്ങൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന്, സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)