Posted By ashly Posted On

Kuwait Grocery Attack: കുവൈത്ത്: പലചരക്ക് കടയിലുണ്ടായ ആക്രമണത്തിൽ പ്രവാസിക്ക് മർദനമേറ്റു

Kuwait Grocery Attack കുവൈത്ത് സിറ്റി: പലചരക്ക് കടയില്‍ വെച്ച് പ്രവാസി തൊഴിലാളിയെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ലൈസൻസ് പ്ലേറ്റുകളില്ലാത്ത ഒരു കറുത്ത വാനിലാണ് പ്രതി എത്തിയതെന്ന് ഇര പറഞ്ഞു. സംശയിക്കപ്പെടുന്നയാൾ പലചരക്ക് കടയിൽ നിർത്തി നിരവധി സാധനങ്ങൾ ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ആക്രമണം നടത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഉപഭോക്താക്കളുടെ ക്യൂ കാരണം താൻ ഒരു നിമിഷം സാധനങ്ങള്‍ കൊടുക്കാന്‍ വൈകിപ്പോയെന്ന് തൊഴിലാളി പറഞ്ഞു. ആവശ്യപ്പെട്ട സാധനങ്ങൾ ലഭിച്ചയുടനെ, പ്രതി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും തൊഴിലാളിയെ ശാരീരികമായി ആക്രമിച്ച് കടയിലേക്ക് കയറുകയും കടയിലെ ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പരാതി നല്‍കിയതിന് പിന്നാലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *