
Kuwait Malayali Couple Death: സൂരജിനും ബിന്‍സിക്കും യാത്രാമൊഴിയേകി കുവൈത്ത്; ചേതനയറ്റ് നാട്ടിലേക്ക്
Kuwait Malayali Couple Death കുവൈത്ത് സിറ്റി: മലയാളികളായ നഴ്സ് ദമ്പതികള്‍ക്ക് വിടചൊല്ലി കുവൈത്ത് പ്രവാസി സമൂഹം. കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സഭാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ചു. മൃതദേഹത്തില്‍ കുവൈത്തിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് മൃതദേഹങ്ങൾ പൊതുദര്‍ശനത്തിനായി സഭാ മോർച്ചറിയിൽ എത്തിച്ചത്. നേരത്തെ തന്നെ നൂറുകണക്കിനാളുകൾ മൃതദേഹങ്ങൾ കാണാനായി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്നലെ രാത്രിയിലെ വിമാനത്തിൽ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഓസ്ട്രേലിയയിലേക്ക് ചേക്കേറാനെന്ന സ്വപ്നം ബാക്കിവെച്ചാണ് ഇരുവരുടെയും മടക്കം. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇരുവരെയും ഈ മേയ് ഒന്നിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടായതായാണ് സൂചന. തുടർന്ന് സൂരാജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ട്.
Comments (0)