
കുവൈത്ത്: തൊഴിലുടമയിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച് വീട്ടുജോലിക്കാരി ഒളിവിൽ പോയി
കുവൈത്ത് സിറ്റി: തൊഴിലുടമയിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച് കുവൈത്തില്‍ വീട്ടുജോലിക്കാരി ഒളിവിൽ പോയതായി പരാതി. ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിക്കെതിരെ കുവൈത്ത് പൗരനാണ് ഫര്‍വാനിയ പോലീസില്‍ പരാതി നല്‍കിയത്. വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടുജോലിക്കാരി തന്‍റെ പൂട്ടിയിട്ട കിടപ്പുമുറി തകർത്ത് പണവും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും മോഷ്ടിച്ചെന്നാണ് ഇയാള്‍ പരാതി നല്‍കിയത്. മാസങ്ങളായി ഇയാളുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഇവര്‍. സംഭവത്തില്‍ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)