Posted By ashly Posted On

India Pakistan Tensions: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം: യാത്രാ നിര്‍ദേശം പുറപ്പെടുവിച്ച് പ്രമുഖ എയര്‍ലൈനുകള്‍

India Pakistan tensions ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനക്കമ്പനികള്‍. പാകിസ്ഥാനിലെ ഭീകര കാംപുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്പൈസ് ജെറ്റും ഇൻഡിഗോയും വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് നിര്‍ദേശങ്ങൾ നൽകി. വിമാനക്കമ്പനികൾ യാത്രക്കാരോട് വിമാന നില പരിശോധിച്ച് അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് അഭ്യർഥിച്ചു. നിലവിലുള്ള സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ പ്രഖ്യാപിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് എയർലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചു. തടസം മൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ എയർലൈൻ അറിയിച്ചു. “നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ധർമ്മശാല (DHM), ലേ (IXL), ജമ്മു (IXJ), ശ്രീനഗർ (SXR), അമൃത്സർ (ATQ) എന്നിവയുൾപ്പെടെയുള്ള വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നു. പുറപ്പെടലുകൾ, വരവുകൾ, തുടർന്നുള്ള വിമാനങ്ങൾ എന്നിവയെ ബാധിച്ചേക്കാം. യാത്രക്കാർ അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും നിർദേശിക്കുന്നു,” ഇൻഡിഗോ എക്സിൽ പോസ്റ്റ് ചെയ്തു. ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ഇത് ബാധിക്കുമെന്ന് ഇൻഡിഗോ സോഷ്യൽ മീഡിയ എക്‌സിൽ പോസ്റ്റ് ചെയ്തു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ബിക്കാനീറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *