
Voice To Text App: മലയാളം എഴുതാനറിയില്ലേ… വിഷമിക്കേണ്ട, പറഞ്ഞാല്‍ മതി, ഈ ആപ്പ് സഹായിക്കും !
Voice To Text App മലയാളം ടൈപ്പിങ് അറിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടിയാണ് ഈ ആപ്പ്. എല്ലാം പറഞ്ഞാല്‍ മതി, വ്യക്തമായി ടൈപ്പ് ചെയ്ത് തരും. ഇന്ന് പല മലയാളം ടൈപ്പിങ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്‍റെ പ്രവർത്തനം അത്ര എളുപ്പമല്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ വേണ്ടി വരുന്ന ആപ്പുകളാണ്. അതുകൊണ്ട് തന്നെ പലരും ഇംഗ്ലീഷിലും മംഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. അതിനായി കുറെ സമയവും വേണ്ടിവരും. ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരമായി കിടിലനൊരു ആപ്പുണ്ട്. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ്, ഈ ആപ്പിന്‍റെ സഹായത്തോടുകൂടി മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ആപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഏത് സ്ക്രീനിൽനിന്നും ഈ ആപ്പ് ആക്സസ് ചെയ്യാൻ കഴിയുമെന്നതാണ് സവിശേഷത. ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേഗത്തിൽ മലയാളമാക്കി മാറ്റുന്നു. വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യമായി വരിക.

മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു, ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷനുണ്ട്, മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും, പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും, ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice
Comments (0)