
Kuwaitisation: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി; ‘സ്വദേശിവത്കരണം’, നിര്‍ണായകനീക്കവുമായി കുവൈത്ത്
Kuwaitisation കുവൈത്ത് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈത്തിലെ സ്വദേശിവത്കരണം. അറബ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം നൽകാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ആരംഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലൂടെ തൊഴിലിന് ആവശ്യമായ നൈപുണ്യം പൗരന്മാരായ യുവാക്കൾക്കും തൊഴിലന്വേഷകർക്കും വളർത്തിയെടുക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പുതിയ വൻകിട പദ്ധതികളുമായി സഹകരിച്ചായിരിക്കും കുവൈത്ത് പൗരന്മാര്‍ക്ക് പരിശീലനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സ്വകാര്യമേഖലയിൽ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം ശക്തമാക്കാനും സർക്കാർ നേരിട്ട് പദ്ധതികൾ കൊണ്ടുവരും. അഭ്യസ്തവിദ്യരായ കുവൈത്ത് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും വ്യത്യസ്തമായ വരുമാന സ്രോതസുകൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. ഇതോടെ നിലവിലുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി തൊഴിലന്വേഷകർക്കും കുവൈത്തിലെ ഈ സ്വദേശിവത്കരണം കനത്ത തിരിച്ചടിയാകും.
Comments (0)