
Hijab Privacy Case Kuwait: കുവൈത്ത്: ഹിജാബ് ധരിച്ച് സ്ത്രീകളുടെ ചിത്രം പകര്‍ത്തിയ കേസ്; ഫോട്ടോഗ്രാഫർ കുറ്റവിമുക്തനായി
Hijab Privacy Case Kuwait കുവൈത്ത് സിറ്റി: രണ്ട് വനിതാ ആരാധകരുടെ ഫോട്ടോകൾ സമ്മതമില്ലാതെ പകർത്തി പ്രസിദ്ധീകരിച്ച് അവരെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ സ്പോർട്സ് ഫോട്ടോഗ്രാഫറെ കുറ്റവിമുക്തനാക്കി. കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ഒരു വിദേശ സ്പോർട്സ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടെ തങ്ങളുടെ അറിവില്ലാതെ ചിത്രം പകര്‍ത്തിയതായും പിന്നീട് ഫോട്ടോഗ്രാഫറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവരുടെ ചിത്രങ്ങൾ പങ്കുവെച്ചതായും കാണിച്ച് രണ്ട് സ്ത്രീകൾ പരാതി നൽകിയതാണ് കേസിനാസ്പദമായ സംഭവം. കുവൈത്തിൽ സാധാരണയായി ഹിജാബ് ധരിക്കാറുണ്ടെങ്കിലും ദൃശ്യങ്ങളിൽ ഹിജാബ് ധരിച്ചിട്ടില്ലാത്തതിനാൽ ഈ പ്രവൃത്തി അപകീർത്തികരമാണെന്ന് അവകാശപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കുറ്റകൃത്യം സ്ഥാപിക്കാൻ ആവശ്യമായ നിയമപരമായ ഘടകങ്ങൾ ഇല്ലെന്ന് കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ നവാഫ് അൽ-വാഹിബ് വാദിച്ചു. പൊതുസ്ഥലത്ത് വ്യക്തികളുടെ ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച കാസേഷൻ കോടതിയുടെ വിധികൾ അദ്ദേഹം ഉദ്ധരിച്ചു. കുവൈത്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്ന കാര്യം ഫോട്ടോഗ്രാഫർക്ക് അറിയില്ലായിരുന്നെന്നും അറിഞ്ഞിരുന്നെങ്കില്‍ അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അദ്ദേഹം അവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)