Posted By ashly Posted On

Maids Missing Kuwait: കുവൈത്ത്: പെട്ടെന്നൊരു ദിവസം വീട്ടുജോലിക്കാരെ കാണാതായി, ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളും പിന്നാലെ…

Maids Missing Kuwait കുവൈത്ത് സിറ്റി: മോഷണകേസിൽ രണ്ട് ഏഷ്യൻ ഗാര്‍ഹിക തൊഴിലാളികൾക്ക് കുവൈത്തില്‍ യാത്രാ നിരോധനം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് നൽകിയ ഉത്തരവ് അസരിച്ചാണ് നടപടി. തൊഴിലുടമയുടെ വീട്ടിൽ നിന്ന് 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളാണ് സ്ത്രീയ്ക്ക് നഷ്ടമായത്. പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 40കാരിയായ ഒരു കുവൈത്തി സ്ത്രീയാണ് ജഹ്‌റ പോലീസിൽ പരാതി നൽകിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe വീട്ടില്‍നിന്ന് രണ്ട് വീട്ടുജോലിക്കാരെ പെട്ടെന്ന് കാണാതായെന്നും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് പരാതിയിൽ പറഞ്ഞത്. സാധനങ്ങൾ പരിശോധിച്ചപ്പോൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, 3,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ഒരു വിലകൂടിയ വാച്ച്, കൈമാറ്റ ബില്ലുകൾ, വിലകൂടിയ ഷൂസുകൾ എന്നിവയുൾപ്പെടെ 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ആഡംബരവസ്തുക്കൾ കാണാതായെന്ന് പരാതിയിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *