Norka New Website നോര്‍ക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് പ്രവാസികളുടെ ആരോപണം. കഴിഞ്ഞ ഒന്നരമാസം മുന്‍പാണ് വെബ്സൈറ്റ് പുറത്തിറക്കിയത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയത്, മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാത്തവര്‍, യൂസർ ഐ.ഡി പാസ്വേർഡ് മറന്നുപോയവർക്ക് പുതിയ സൈറ്റ് വഴി അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നവർ എന്നിവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഒ.ടി.പി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് മൊബൈൽ നമ്പർ വഴിയുമാണ് ലഭിക്കുക. നിലവിലുണ്ടായിരുന്ന ഫീസ് ഇനത്തിൽ 10 ശതമാനത്തിന്റെ വർധനവും നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe 315 രൂപയായിരുന്ന ഫീസ് 408 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 18 വർഷത്തിനിടയിൽ ഇതുപോലുള്ള അനുഭവങ്ങൾ ആദ്യമായെന്നാണ് പ്രവാസികളുടെ ആരോപണം. സാധാരണ ഏത് ഇൻഷുറൻസുകൾക്കും ക്ലെയിം ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, നിലവിലെ അപ്ഡേഷനിൽ പുതിയ അംഗത്വമെടുക്കുമ്പോഴോ പുതുക്കുമ്പോഴോ എൻ.ആർ.ഒ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുന്നുണ്ട്. പ്രവാസികളിൽ പലർക്കും എൻ.ആർ.ഐ അക്കൗണ്ടുകളാണുള്ളത്. ഈ തീരുമാനവും പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, നോർക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാൻ വാട്സാപ്പ് സംവിധാനമില്ല. അതിനാല്‍, പ്രവാസികളുടെ സംശയനിവാരണങ്ങള്‍ക്ക് യാതൊരു വഴിയുമില്ല.
Home
GULF
Norka New Website: നോര്‍ക്കയുടെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് ആരോപണം; പൊല്ലാപ്പിലായി പ്രവാസികള്‍
Related Posts

Flight Ticket Rate പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; നാട്ടിലെത്താനൊരുങ്ങുന്നവർക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് ഈ വിമാന കമ്പനി

Thrissur Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; തുറന്നു പറഞ്ഞ് എംഎ യൂസഫലി
