Tour Package Scam: ഷാർജ/ദുബായ്: യുഎഇയില്‍ സജീവമായി ടൂര്‍ പാക്കേജ് തട്ടിപ്പുകള്‍. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികളാണ് വലയിലാകുന്നവരില്‍ കൂടുതലും. പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ടൂർ പാക്കേജും യുഎഇയിലെ പ്രമുഖ വിനോദകേന്ദ്രങ്ങൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കാണ് വൻ നിരക്കിളവോടെ താമസവും വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഘങ്ങൾ. അവധി ദിവസങ്ങളിലും മറ്റും പ്രവാസികൾ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ഇവർ ഇപ്പോൾ കൂടുതലായി രംഗത്തെത്തിയത്. വ്യാജ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വഞ്ചനയിൽപ്പെട്ട് വൻതുകകളും സമയവും നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. മാളുകൾക്കും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾക്കും മുന്നിൽ ജീവനക്കാരെ നിർത്തിയാണ് കുടുംബവുമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ ഇവർ വലവീശുന്നത്. മിക്കയിടങ്ങളിലും മലയാളികളടക്കമുള്ള സന്ദർശക വിസയിലെത്തുന്ന ഇന്ത്യൻ, പാകിസ്ഥാനി യുവാക്കളാണ് കാൻവാസിങ് നടത്തുന്നത്. ആദ്യം ഒരു കൂപ്പണാണ് നൽകുക. ഇത് പൂരിപ്പിച്ചിട്ടാൽ ഭാഗ്യനറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളെന്നാണ് വാഗ്ദാനം നല്‍കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe നറുക്കെടുപ്പ് തീയതി കഴിഞ്ഞയുടൻ താങ്കൾക്ക് സമ്മാനം ലഭിച്ചിരിക്കുന്നെന്നും കുടുംബ സമേതമായിരിക്കണം ഓഫിസിൽ അത് വാങ്ങാനെത്തേണ്ടതെന്നും ആവശ്യപ്പെട്ട് ഫോൺ കോളെത്തും. കുടുംബം ഓഫിസിലെത്തിയാൽ അവിടെ ചുരുങ്ങിയത് ഒരു മണിക്കൂറോളം കമ്പനിയുടെ ടൂർ പാക്കേജിനെക്കുറിച്ച് ക്ലാസെടുക്കും. 2 മുതൽ 5 വരെ വർഷങ്ങളിൽ ഉപയോഗിക്കാവുന്ന രാജ്യാന്തര ടൂർ പാക്കേജാണ് ഇവർ വിഡിയോ ദൃശ്യങ്ങൾ സഹിതം വിവരിക്കുക. ഇന്ത്യയിലടക്കം വിവിധ ലോക രാജ്യങ്ങളിൽ പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ സന്ദർശനം, ആഡംബര ഹോട്ടലുകളിൽ താമസം, ഭക്ഷണം തുടങ്ങിയവയൊക്കെയാണ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുക. ഇന്ത്യയിൽ കശ്മീർ സന്ദർശനം മുതൽ ആലപ്പുഴയിലെ ബോട്ടുയാത്ര കൂടിയുണ്ട്. യുഎഇയിൽ ബുർജ് ഖലീഫ, ഡോൾഫിനേറിയം, ദുബായ് ഫ്രെയിം, മിറക്കിൾ ഗാർഡൻ അടക്കം 10 കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. എന്നാൽ, ഇവരെ വിശ്വസിച്ച് വൻ തുക കൊടുത്ത് വിമാന ടിക്കറ്റെടുത്ത് വിദേശങ്ങളിൽ ചെല്ലുമ്പോഴാണ് ഇത്തരത്തിലൊരു കമ്പനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മുറി ബുക്ക് ചെയ്തിട്ടില്ലെന്നും അടക്കമുള്ള കാര്യങ്ങള്‍ മനസിലാകുക.
Home
GULF
Tour Package Scam: ടൂര്‍ പാക്കേജ് തട്ടിപ്പുകളില്‍ വലയിലാകുന്നവരില്‍ കൂടുതലും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍; മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍…
Related Posts

Delhi- Dubai Corridor ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി; ഏറ്റവും പ്രധാന ഭാഗമായി ഡൽഹി-ദുബായ് ഇടനാഴി
