കുവൈത്ത് ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗർ കുടുങ്ങി

Blogger Insulting Entity കുവൈത്ത് സിറ്റി: ഭരണകക്ഷിയെ അപമാനിച്ചതിന് ബ്ലോഗര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഹിസ് ഹൈനസ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി വെല്ലുവിളിച്ചതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗറെ രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ അമീറിനെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ എഴുതി പ്രസിദ്ധീകരിച്ചതിനും അതുവഴി അമീറിന്റെ സ്ഥാനത്തെയും അധികാരത്തെയും ദുർബലപ്പെടുത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy