Sahel App: ‘സഹേൽ’ ആപ്പ് വഴി തട്ടിപ്പ് കോളുകൾ ലഭിച്ചോ? റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്തിലെ പൊതുജനങ്ങളോട് നിര്‍ദേശം

Sahel App കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ പൗരന്മാരോടും താമസക്കാരോടും “സഹേൽ” ആപ്ലിക്കേഷൻ വഴിയുള്ള ഏതെങ്കിലും വഞ്ചനാപരമായ കോളുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യണമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA). സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഡിജിറ്റൽ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സിഐടിആര്‍എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത് അവയുടെ ഉറവിടങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരികളെ അനുവദിക്കുമെന്നും സിഐടിആര്‍എ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കുകയോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും അതോറിറ്റി പൊതുജനങ്ങളോട് നിർദേശിച്ചു, രാജ്യത്ത് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം നിലനിർത്തുന്നതിന് ആപ്പ് വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy