
Rare Seabirds Kuwait: വ്യത്യസ്തമായ ഇരപിടിത്തം; കുവൈത്തിൽ അപൂർവയിനം കടൽ പക്ഷികളെ കണ്ടെത്തി
Rare Seabirds Kuwait കുവൈത്ത് സിറ്റി: അപൂർവയിനം കടൽ പക്ഷികളെ കുവൈത്തിൽ കണ്ടെത്തി. കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഇവയെ കണ്ടെത്തിയത്. ഷോർട്ട് – ടെയിൽഡ് ഷിയർവാട്ടർ, പോളാർ സ്കുവ എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്. രാജ്യത്ത് നാലാം തവണയാണ് ഈ പക്ഷികളുടെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് പരിസ്ഥിതി സംരക്ഷണ സമിതിയിലെ പക്ഷി നിരീക്ഷണ വിഭാഗത്തിലെ അംഗം മുഹമ്മദ് അൽ – ഹുദൈന വ്യക്തമാക്കി. 2014 ലാണ് രാജ്യത്ത് ആദ്യമായി ഈ പക്ഷികളെ കണ്ടെത്തിയത്. ഇതിനുശേഷം 2021 ലും ആ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചു. സംഘത്തിന്റെ ഇത്തവണത്തെ പര്യടനത്തിനിടയിലാണ് രണ്ടാഴ്ചക്കകം രണ്ട് തവണ വീണ്ടും ഈ പക്ഷികളെ കണ്ടെത്തുന്നത്. പസഫിക് സമുദ്രത്തിന് കുറുകെ ഉത്തരധ്രുവം മുതൽ ദക്ഷിണധ്രുവം വരെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഈ പക്ഷികളുടെ സാന്നിധ്യം പ്രധാനമായും കാണപ്പെടുന്നത്. ഈ മേഖലയിൽനിന്ന് അപ്പുറത്തുള്ള പ്രദേശങ്ങളിൽ അപൂർവമായി മാത്രമാണ് ഇവയെ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കടൽക്കാക്കയുടെ അത്രത്തോളം വലിപ്പമാണ് ഇവയ്ക്കുള്ളത്. ഇവയുടെ ഇരപിടിത്തരീതിയാണ് മറ്റു പക്ഷികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്.
Comments (0)