കുവൈത്തിൽ താപനില ഉയരുന്നു; പുതിയ ശവസംസ്കാര സമയക്രമം നിശ്ചയിച്ചു

കുവൈത്ത് സിറ്റി: ശവസംസ്കാര ചടങ്ങുകൾക്കായി പുതിയ ഔദ്യോഗിക സമയങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. പകല്‍ സമയത്തെ താപനില വര്‍ധനവ് കണക്കിലെടുത്താണ് രാത്രിയില്‍ ശവസംസ്കാരം അനുവദിച്ചത്. മൂന്ന് നിശ്ചിത സമയങ്ങളിൽ ശവസംസ്കാരം അനുവദിക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. രാവിലെ ഒന്‍പത് മണിയ്ക്ക്, മഗ്‌രിബ് പ്രാർഥനയ്ക്ക് ശേഷവും ഇഷാ പ്രാർത്ഥനയ്ക്ക് ശേഷവുമാണ് സംസ്കാരം. രാത്രിയിൽ ശവസംസ്കാരം സുഗമമാക്കുന്നതിന് സെമിത്തേരികളിൽ ശരിയായ വെളിച്ചം നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഈ തീരുമാനം. ഉടനടി പ്രാബല്യത്തിൽ വരുന്ന നിർദേശം അനുസരിച്ച്, എല്ലാ സെമിത്തേരി ഉദ്യോഗസ്ഥരും അവരുടെ പ്രവർത്തനങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കാനും പൊതുജനതാത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നിലവിലുണ്ടെന്ന് ഉറപ്പാക്കാനും നിർദേശിച്ചു. മുനിസിപ്പൽ സർവീസസ് സെക്ടർ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മിഷാൽ ഫഹദ് അൽ-ജൗദാൻ അൽ-അസ്മിയാണ് പ്രഖ്യാപനം നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy