Electricity Consumption കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ തീരുമാനം. പ്രവൃത്തി സമയങ്ങളില്‍ ജോലി സമയങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രാലയം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന് ഒരു നിര്‍ദേശം സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 12 നും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള ഉയര്‍ന്ന വൈദ്യുതി ഉപഭോഗസമയം ഒഴിവാക്കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സായാഹ്ന ഷിഫ്റ്റുകളുടെ ആരംഭം വൈകിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഊര്‍ജ ലോഡ് കുറയ്ക്കാന്‍ വേനല്‍മാസങ്ങളില്‍ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ഷെഡ്യൂള്‍ നിര്‍ത്തിവെയ്ക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ നിര്‍ദേശങ്ങള്‍ മന്ത്രാലയം ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.
Home
KUWAIT
Electricity Consumption: കുവൈത്തിലെ ജോലി സമയത്തിൽ വ്യത്യാസം വരുത്തും, പുതിയ നീക്കങ്ങളുമായി വൈദ്യുതി മന്ത്രാലയം, വിശദാംശങ്ങൾ