കുവൈത്തില്‍ നിയമലംഘനങ്ങൾക്കെതിരെ നടപടി: 16 ലേബർ ഓഫീസ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ എന്നിവയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (പിഎഎം) ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ വകുപ്പിന് കീഴില്‍ 462 പരാതികള്‍ ലഭിച്ചു. ഇതുപ്രകാരം, 16 ഓഫീസ് ലൈസന്‍സുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ആകെ എണ്ണം 482 ആയി. മറ്റ് 18 ഓഫിസുകളുടെ സസ്‌പെൻഷനുകൾ പിൻവലിച്ചു. മൂന്ന് പുതിയ പ്രൊഫഷണൽ ലൈസൻസുകൾ നൽകുകയും 10 ലൈസൻസുകൾ പുതുക്കുകയും ചെയ്തു. കുവൈത്ത് ഇൻജാസ് അസോസിയേഷനുമായി സഹകരിച്ച് 18 മുതൽ 24 വരെ പ്രായമുള്ള കുവൈത്ത് യുവാക്കൾക്കായി ഒരു പരിശീലന പരിപാടി ആരംഭിക്കുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group