
Deadly Drug Made From Human Bones; മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ
Deadly Drug Made From Human Bones; മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ. ബ്രിട്ടീഷുകാരിയായ ഷാർലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്. 100 പൗണ്ട് ( 45 കിലോ) ലഹരിയാണ് ഷാർലറ്റ് കടത്താൻ ശ്രമിച്ചത് കേസിലാണ് ഷാർലറ്റ് അറസ്റ്റിലായത്. കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തിൽ പിടിയിലായ ഇവർക്ക് 25 വർഷം വരെ തടവ് ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിർമ്മിച്ച ലഹരിയായിരുന്നു ഷാർലെറ്റിൻ്റെ സ്യൂട്ട്കെയ്സ് നിറയെ. സേറ ലയോണയിൽ മാത്രം ഒരു ആഴ്ച്ചക്കിടെ പത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ മാരക ലഹരിയാണ് ‘കുഷ്’. 28കോടി വിലമതിക്കുന്ന ലഹരി താനറിയാതെ ആരോ സ്യൂട്ട്കെയ്സിൽ നിക്ഷേപിച്ചെന്നാണ് ലീ പറയുന്നത്. വിമാനത്താവളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് നടത്തിയതെന്ന് കൊളംബോ കസ്റ്റംസ് നർകോട്ടിക്സ് കൺട്രോൾ യൂണിറ്റ് സീനിയർ ഓഫീസർ പറയുന്നു. ‘കുഷ്’എന്നു വിളിക്കപ്പെടുന്ന ഈ രാസ ലഹരി പലതരം മാരകമായ വസ്തുക്കളിൽ നിന്നാണുണ്ടാക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW അതിലൊരു ഘടകമാണ് മനുഷ്യന്റെ അസ്ഥി. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഏഴ് വർഷങ്ങൾക്കു മുൻപാണ് ആദ്യമായി കുഷ് ഉത്പാദിപ്പിക്കപ്പെട്ടത്. മണിക്കൂറുകളോളം ഉൻമാദാവസ്ഥയിൽ നിലനിർത്തുമെന്നതാണ് ഈ രാസലഹരിയുെട പ്രത്യേകത. കുഷിന്റെ ഉത്പാദനം വലിയ തോതിലുള്ള പ്രതിസന്ധിയാണ് ആ രാജ്യത്ത് സൃഷ്ടിച്ചത്. കുഷ് ഡീലേർസ് ആയവരെല്ലാം അസ്ഥിമോഷ്ടാക്കളാകുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ശവക്കല്ലറകളെല്ലാം മാന്തി മനുഷ്യാസ്ഥി കടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി.
Comments (0)