Posted By shehina Posted On

delta airlines; പ്രാവുകൾക്ക് എന്ത് വിമാനം!!! വൈകിയത് 1 മണിക്കൂർ, കോട്ടിട്ട് പ്രാവിനെ പിടിക്കാൻ ശ്രമിച്ച് യാത്രക്കാർ

delta airlines; ഏറെ സുരക്ഷ സംവിധാനം ഉപയോ​ഗിക്കേണ്ടി വരുന്ന ​ഗതാ​ഗത സംവിധാനങ്ങളിൽ ഒന്നാണ് വിമാനം യാത്ര. യാത്രക്കിടെ ചെറിയ ഒരു പക്ഷി വന്ന് തട്ടിയാൽ പോലും വിമാനം തകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്രത്തോളം ശ്രദ്ധിച്ചാണ് വിമാനത്താവളങ്ങളുടെ ചുറ്റും നിരീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ പക്ഷി കയറിയത് മൂലം വിമാനം വൈകിയിരുന്നു. ഡെൽറ്റാ എയർലൈൻസിലാണ് 2 പ്രാവുകൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈനിൻ്റെ 2348 ഫൈറ്റ് വിസ്മോസിൻ എയർലൈൻ പറന്നുയരാൻ ശ്രമിക്കവെയാണ് ഒരു പ്രാവിനെ ആദ്യം കണ്ടെത്തിയത്. ഉടൻ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളിൽ ഒരു പ്രാവുണ്ടെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റൻ്റെ സന്ദേശം വിമാനത്തിനുള്ളിൽ മുഴങ്ങി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW പിന്നാലെ യാത്രക്കാർ തന്നെ പ്രാവിനെ പിടിക്കാൻ സഹായിച്ചു. വീണ്ടും വിമാനം പറന്നുയരാനായി റൺവേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാർ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്.

വീഡിയോ കാണാം:

Comments (0)

Leave a Reply

Your email address will not be published. Required fields are marked *