Posted By shehina Posted On

Nepali Fraudster; ബാങ്ക് തട്ടിപ്പ്; കുവൈറ്റിൽ പ്രവാസി തട്ടിപ്പ് വീരൻ പിടിയിൽ

Nepali Fraudster;  കുവൈറ്റിൽ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രവാസി തട്ടിപ്പ് വീരൻ പിടിയിൽ. നേപ്പാൾ സ്വദേശിയാണ് അറസ്റ്റിലായത്. രാജ്യത്തെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഫിനാൻഷ്യൽ ക്രൈംസ് കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ – നമ്പർ 2253/2024, നമ്പർ 2234/2024 പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു. പ്രതി പലരിൽ നിന്നും ബാങ്ക് കാർഡുകളും സിം കാർഡുകളും വാങ്ങിയിരുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  തുടർന്നാണ് ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്നുള്ള പരിശോധനയിൽ 12 ബാങ്ക് കാർഡുകൾ, 16 സിം കാർഡുകൾ, നിരവധി ബാങ്ക് രേഖകൾ, ഉപയോ​ഗ ശൂന്യമായ സിം കാർഡുകൾ എന്നിവ കണ്ടെടുത്തു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്, നിയമനടപടികൾ പുരോഗമിച്ച് വരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *