Posted By shehina Posted On

PACI; കുവൈത്തിൽ ഈ ശാഖയിലെ പിഎസിഐ സേവനം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

PACI; പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ജഹ്‌റ ബ്രാഞ്ചിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ മൂലമുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്നാണ് ബ്രാഞ്ചിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  വൈദ്യുതി സേവനത്തിലെ തടസ്സം മൂലം ജഹ്‌റ ബ്രാഞ്ചിൽ സേവനങ്ങൾ നൽകുന്നത് തുടരാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പിഎസിഐ ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിച്ചാലുടൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *