കുവൈത്ത് സിറ്റി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപ്പാര്‍ട്മെന്‍റില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അബു ഹലീഫ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തം വിജയകരമായി നിയന്ത്രണവിധേയമാക്കി. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണമായത്. ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.