
കുവൈത്ത്: പരിശോധനയിൽ കഫേകളും കാർ ഡീലർഷിപ്പുകളും അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയതിന് അബു അൽ-ഹസാനിയ പ്രദേശത്തെ രണ്ട് കഫേകൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. കൂടാതെ, ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിച്ചതിന് വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിലെ രണ്ട് കാർ ഡീലർഷിപ്പുകൾ അടച്ചുപൂട്ടി.
Comments (0)