Posted By ashly Posted On

Loka Keralam Online: ‘ഒറ്റക്കുടക്കീഴില്‍ എല്ലാം’; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് എല്ലാ സഹായത്തിനും ഇതാ ഒരു ആപ്പ്

Loka Keralam Online ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ഇതാ ഒരു പരിഹാരം. ലോക കേരളം ഓണ്‍ലൈന്‍, പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. മൂന്നാം ലോക കേരള സഭയിലാണ് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം ഉയർന്നുവന്നത്. ഇതേതുടർന്ന്, രൂപപ്പെടുത്തിയതാണ് ലോക കേരളം ഓൺലൈൻ. നോർക്ക റൂട്ട്സിന്‍റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന് രൂപം കൊടുത്തത്. പ്രവാസികൾക്ക് ആശയവിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്. നാലാം ലോക കേരള സഭയിൽ ലോക കേരളം ഓൺലൈൻറെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പടുത്തുന്നത്. ഓൺലൈൻ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓൺലൈൻ ആയുർവേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകൾ, സ്‌കിൽ സർട്ടിഫിക്കേഷൻ, സർക്കാർ ഇ – സേവനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങൾ പൂർണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാനാകും.

ആപ്പിൾ സ്റ്റോർ : https://apps.apple.com/in/app/lokakeralamonline/id6740562302

ആൻഡ്രോയിഡ് പ്ലേ സ്റ്റോർ : https://play.google.com/store/apps/details?id=com.cdipd.norka

Comments (0)

Leave a Reply

Your email address will not be published. Required fields are marked *