Posted By ashly Posted On

Flight Crew Naked Dancing in Bathroom: വിമാനം പറന്നുയര്‍ന്നു 37,000 അടി ഉയരത്തില്‍ വെച്ച് ക്രൂവിനെ കാണാതായി; പിന്നീട് കണ്ടത് ബാത്റൂമില്‍ നഗ്നനായി നൃത്തം ചെയ്യുന്നതായി

Flight Crew Naked Dancing in Bathroom ലണ്ടൻ: പറന്നുയർന്ന വിമാനത്തിൽ 37,0000 അടി ഉയരത്തില്‍ വെച്ച് ക്രൂവിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ക്ലബ് വേള്‍ഡ് ക്യാബിന്‍റെ ബാത്റൂമില്‍ നഗ്നനായി നൃത്തം ചെയ്യുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് എയർവേസിന്‍റെ സൂപ്പർജംബോ എയർബസ് എ380 വിമാനത്തിലാണ് സംഭവം. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ ഭക്ഷണ സമയത്തായിരുന്നു ഈ പുരുഷ ക്യാബിൻ ക്രൂ അംഗത്തെ കാണാതായത്. തുടർന്ന്, സഹപ്രവർത്തകർ അദ്ദേഹത്തെ അന്വേഷിച്ചു നടന്നു. നഗ്നനായി നൃത്തം ചെയ്യുകയായിരുന്ന അദ്ദേഹത്തെ ജീവനക്കാർ വസ്ത്രം ധരിപ്പിച്ചു. പിന്നീട്, പത്ത് മണിക്കൂർ നേരം ഒരു സീറ്റിൽ കെട്ടിയിടുകയും ചെയ്തു. വിമാനം അറ്റ്ലാന്‍റിക്കിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് സംഭവം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW
പക്ഷേ, ഈ മനുഷ്യൻ അതിനേക്കാൾ ഉയര്‍ന്ന ലഹരിയിലായിരുന്നെന്ന് ഒരു ജീവനക്കാരൻ ഔട്ട്ലെറ്റിനോട് പറഞ്ഞു. ജോലി സമയത്ത് ഇയാൾ മയക്കുമരുന്ന് കഴിച്ചെന്ന് കരുതുന്നു. ഇത് അസാധാരണമായ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് വിമാനത്തില്‍ 470 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം ഞായറാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. അവിടെ പോലീസും മെഡിക്കൽ ജീവനക്കാരും വിമാനത്താവളത്തിൽ ഈ അബോധാവസ്ഥയിലായിരുന്ന ഫ്ലൈറ്റ് അറ്റൻഡൻ്റിനെ കാത്തുനിൽക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം, അദ്ദേഹത്തെ ഒരു വീൽചെയറിൽ ഇരുത്തിയതിനുശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *